21 December Saturday

ബംഗ്ലാദേശ്‌ 149ൽ തീർന്നു; ബുമ്രയ്‌ക്ക്‌ നാല്‌ വിക്കറ്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

ചെന്നൈ > ഇന്ത്യയ്‌ക്കെതിരായുള്ള ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ്‌ 149 റൺസിൽ അവസാനിച്ചു. നാല്‌ വിക്കറ്റുകൾ വീഴ്‌ത്തിയ ജസ്‌പ്രീത്‌ ബുംറയാണ്‌ ബംഗ്ലാദേശിന്റെ നടുവൊടിച്ചത്‌. ഇന്ത്യയ്‌ക്ക്‌ വേണ്ടി മുഹമ്മദ്‌ സിറാജ്‌, ആകാശ്‌ ദീപ്‌, രവീന്ദ്ര ജഡേജ എന്നിവർ രണ്ട്‌ വിക്കറ്റുകൾ വീതം വീഴ്‌ത്തി. ബംഗ്ലാദേശ്‌ നിരയിൽ ഷാകിബ്‌ അൽ ഹസൻ മാത്രമാണ്‌ 30 റൺസ്‌ കടന്നത്‌. 64 പന്തുകൾ നേരിട്ട ഷാകിബ്‌ 32 റൺസെടുത്തു.

ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 376 റൺസ്‌ മറികടന്ന്‌ ലീഡ്‌ നേടാനായിരുന്നു ബംഗ്ലാദേശ്‌ ബാറ്റർമാർ ക്രീസിലെത്തിയത്‌. എന്നാൽ ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ ബംഗ്ലാദേശ്‌ ബാറ്റർമാർക്ക്‌ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. 227 റൺസ്‌ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ്‌ ആരംഭിച്ചു.

മുൻനിര ബാറ്റർമാർ തകർന്നപ്പോഴും മധ്യനിരയിൽ ആർ അശ്വിനും രവീന്ദ്ര ജഡേജയും ചേർന്ന്‌ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ബലത്തിലാണ്‌ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 376 റൺസിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top