05 November Tuesday

രണ്ട് യൂറോകൾ; ജീസസ്‌ നവാസ്‌ പടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024
ബർലിൻ > യൂറോ കപ്പിൽ സ്‌പെയ്‌ൻ നാലാമതും ജേതാക്കളായപ്പോൾ ടീമിലെ പ്രതിരോധ താരം ജീസസ്‌ നവാസ്‌ നേടിയത്‌ തന്റെ രണ്ടാം കിരീടം. നവാസിനെയൊഴിച്ച്‌ ബാക്കിയെല്ലാവരുടേയും ആദ്യ യൂറോ കപ്പ്‌ നേട്ടമാണിത്‌. യുറോ കപ്പ്‌ ഫൈനലോടെ ദേശീയ ടീമിൽ നിന്ന്‌ വിരമിക്കുമെന്ന്‌ നേരത്തെ താരം പ്രഖ്യാപിച്ചിരുന്നു.
 
2012 ൽ യൂറോ കപ്പ്‌ നേടിയ സ്‌പെയ്‌ൻ ടീമിൽ അംഗമായിരുന്നു ജീസസ്‌ നവാസ്‌. അന്ന്‌ മുന്നേറ്റ നിരയിലായിരുന്നു നവാസിന്റെ സ്ഥാനം. ഇന്ന്‌ പ്രതിരോധത്തിലും. നിലവിലെ സ്‌പെയ്‌ൻ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ്‌ ഈ 38 കാരൻ. 2012 ൽ നവാസ്‌ ഒരു ഗോളും നേടിയിട്ടുണ്ട്‌. സ്‌പെയ്‌നിന്റെ സുവർണനിരയുടെ ഭാഗമായിരുന്ന ജീസസ്‌ നവാസ്‌ ലോകകപ്പ്‌ വിജയിച്ച സ്ക്വാഡിലും അംഗമായിരുന്നു.
 
രണ്ട്‌ യൂറോ കപ്പുകൾ നേടിയ 14-ാമത്തെ താരമാണ്‌ ജീസസ്‌ നവാസ്‌. നാല്‌ അന്താരാഷ്‌രട കിരീടങ്ങൾ നേടിയ ആദ്യ സ്‌പെയ്‌ൻ താരമായും നവാസ്‌ ഇതോടെ മാറി. ലോകകപ്പിനും യൂറോ കപ്പിനും പുറമേ യുവേഫ നേഷനസ്‌ ലീഗും താരം നേടിയിട്ടുണ്ട്‌. ലാലിഗയിലെ സെവിയ്യ എഫ്‌സിയുടെ ക്യാപ്റ്റനാണ് ഈ പ്രതിരോധക്കാരൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top