മാഡ്രിഡ് > അർജന്റൈൻ താരം ജൂലിയൻ അൽവാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്ക് 95 മില്ല്യണിലധികം യൂറോ നൽകിയാണ് അൽവാരസിനെ അത്‌ലറ്റിക്കോ ടീമിലെത്തിച്ചത്. ആറ് വർഷത്തേക്കാണ് അത്ലറ്റിക്കോയുമായുള്ള മുന്നേറ്റക്കാരന്റെ കരാർ. സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞതാണ് ജൂലിയൻ അൽവാരസ് ടീം വിടാൻ കാരണം.
അത്‌ലറ്റികോ മാഡ്രിഡുമായി നേരത്തെ തന്നെ അൽവാരസ് ധാരണയിലെത്തിയിരുന്നു. എന്നാൽ പല കാരണങ്ങളാലും സൈനിംഗ് വൈകി. ജോയോ ഫെലിക്‌സിനെ തിരിച്ച് ചെൽസിയിലേക്ക് അയക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ് പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസി വിട്ട കോണർ ഗാലഗറിനെ ടീമിലെത്തിക്കാനും അത്‌ലറ്റിക്കോ ശ്രമം നടത്തുന്നുണ്ട്.
24 വയസ് മാത്രമേ പ്രായമുള്ളൂവെങ്കിലും എല്ലാ മേജർ കിരീടങ്ങളും നേടിയ താരമാണ് ജൂലിയൻ അൽവാരസ്. അർജന്റീനയ്‌ക്ക് വേണ്ടി ലോകകപ്പും രണ്ട് കോപാ അമേരിക്കയും ഫൈനലിസിമയും താരം നേടി. ഒപ്പം മാഞ്ചസ്റ്റർ സിറ്റിക്കായി ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും ഉൾപ്പെടെയുള്ള പല കിരീടങ്ങളും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..