22 December Sunday

ജൂലിയൻ അൽവാരസ്‌ അത്‌ലറ്റിക്കോയിലേക്ക്‌?

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ജൂലിയൻ അൽവാരസ്‌. PHOTO: Facebook/Julian Alvarez

മാഡ്രിഡ്‌ > അർജന്റൈൻ താരം ജൂലിയൻ അൽവാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡ്‌ സൈൻ ചെയ്തതായി റിപ്പോർട്ട്‌. പ്രമുഖ ഫുട്‌ബോൾ ഫാബ്രീസിയോ റൊമാനോയാണ്‌ അൽവാരസ്‌ അത്‌ലറ്റിക്കോ മാഡ്രിഡുമായി കരാറിലൊപ്പുവച്ചതായി അറിയിച്ചത്‌. 95 മില്ല്യണിലധികം യൂറോ നൽകിയാണ്‌ അൽവാരസിനെ അത്‌ലറ്റിക്കോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന്‌ ടീമിലെത്തിച്ചത്‌.

മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറഞ്ഞതാണ്‌ ജൂലിയൻ അൽവാരസ്‌ ടീം വിടാൻ കാരണം. അത്‌ലറ്റികോ മാഡ്രിഡുമായി നേരത്തെ തന്നെ താരം നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ജോയോ ഫെലിക്‌സിനെ തിരിച്ച്‌ ചെൽസിയിലേക്ക്‌ അയക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്‌ പദ്ധതിയിടുന്നുണ്ട്‌. കഴിഞ്ഞ സീസണിൽ ചെൽസി വിട്ട കോണർ ഗാലഗറിനെ ടീമിലെത്തിക്കാനും അത്‌ലറ്റിക്കോ ശ്രമം നടത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top