21 December Saturday

ക്യാപ്‌റ്റന്‌ കാൻസർ: മൊട്ടയടിച്ച്‌ പിന്തുണ നൽകി സഹതാരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

സ്‌റ്റോക്‌ഹോം > കാൻസറിനോട്‌ പൊരുതുന്ന ക്യാപ്‌റ്റന്‌ മൊട്ടയടിച്ച്‌ പിന്തുണ നൽകി സഹതാരങ്ങൾ. സ്വീഡിഷ്‌ ഫുട്‌ബോൾ ക്ലബ്ബ്‌ കൽമാർ എഐകെ എഫ്‌കെ താരങ്ങളും സ്റ്റാഫുകളുമാണ്‌ ക്യാപ്‌റ്റൻ മാർകസ്‌ ഹെർമന്‌ മൊട്ടയടിച്ച്‌ പിന്തുണ നൽകിയത്‌. സ്വീഡനിലെ സിക്‌സ്‌ത്‌ ടയർ ക്ലബ്ബാണ്‌ കൽമാർ എഐകെ എഫ്‌കെ. കാൻസർ ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന മാർകസ്‌ ഹെർമന്‌ വേണ്ടി ധനസമാഹരണവും ക്ലബ്ബ്‌ നടത്തുന്നുണ്ട്‌.

കാൻസർ ചികിത്സയുടെ ഭാഗമായി നിലവിൽ മൊട്ടയടിച്ചിരിക്കുന്ന ഹെർമൻ സഹതാരങ്ങളെ കാണാൻ എത്തിയപ്പോഴായിരുന്നു സർപ്രൈസ്‌. ഹെർമനെ സഹതാരങ്ങൾ സ്വീകരിക്കുന്ന വീഡിയോ ക്ലബ്ബ്‌ പുറത്തുവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top