23 December Monday

ഇന്ത്യ തിരിച്ചുവരും: കപിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

കൊച്ചി > ന്യൂസിലൻഡുമായുള്ള ക്രിക്കറ്റ്‌ ടെസ്‌റ്റിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ ഇതിഹാസം കപിൽദേവ്‌. എറണാകുളം കടവന്ത്ര റീജണൽ സ്‌പോർട്‌സ്‌ സെന്ററിന്റെ വിശിഷ്ടാംഗത്വം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

ക്രിക്കറ്റിനെ ലോക ഗെയിമാക്കി മാറ്റേണ്ട കാലം അതിക്രമിച്ചു. ക്രിക്കറ്റ്‌ കേവലം പതിനാലോ പതിനഞ്ചോ രാജ്യങ്ങളിൽമാത്രം കളിക്കേണ്ട കളിയല്ല. നൂറ്റമ്പതിലധികം രാജ്യങ്ങൾ കളിക്കേണ്ടതാണ്‌. രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ (ഐസിസി) ഈ ഉത്തരവാദിത്വം നിറവേറ്റാൻ ഇപ്പോൾത്തന്നെ വൈകിയെന്നും കപിൽദേവ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top