24 November Sunday

ആരാധകർ ക്ലബ്ബിന്റെ ഭാ​ഗം; അതിക്രമങ്ങൾ പാടില്ല; പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കൊച്ചി > ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുനേരെ അതിക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് ക്ലബ്. ആരാധകർ ടീമിന്റെ ഭാ​ഗമാണെന്നും അതിക്രമങ്ങൾ‌ പാടില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ ക്ലബ് ആശങ്ക പുലർത്തുന്നുവെന്നും സാഹചര്യം പൂർണമായി മനസിലാക്കുന്നതിനായി കൊൽക്കത്തയിലെ അധികൃതരുമായും ഐഎസ്എൽ സംഘാടകരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

മത്സരത്തിനെത്തുന്ന ആരാധകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് എല്ലാ ക്ലബ്ബിന്റേയും കടമയാണ്. ആരാധകരുടെ സുരക്ഷയെ ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങൾക്ക് ഫുട്ബോളിൽ സ്ഥാനമില്ല. ജയത്തിലും പരാജയത്തിലും എല്ലാക്കാലവും ഞങ്ങളോടൊപ്പം നിൽക്കുന്നവരാണ് ബ്ലാസ്റ്റേഴ്സിൻറെ ആരാധകർ. അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കൊൽക്കത്തയിലായിരുന്നു മത്സരം. ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോൾ നേടിയതോടെ മുഹമ്മദൻസ് ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ കുപ്പിയും ചെരിപ്പുകളും വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാർക്ക് നേർക്കും മുഹമ്മദൻസ് ആരാധകർ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിർത്തിവെച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top