22 December Sunday

ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ; ഈസ്റ്റ് ബംഗാളിനെ 2-1ന് വീഴ്ത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൊച്ചി>  ഐഎസ്‌എൽ ഫുട്‌ബോളിൽ ശക്തരായ ഈസ്റ്റ്‌ ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ജയം. ഒരു ​ഗോളിന് പിന്നിലായ ശേഷമായിരുന്നു തിരിച്ചുവരവ്.

കളിയിലെ മൂന്ന് ​ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 59–ാം മിനിറ്റിൽ മലയാളി താരം  പി വി വിഷ്ണുവിലൂടെ ഈസ്റ്റ് ബം​ഗാളാണ് ​​​ആദ്യം ​ഗോൾ കണ്ടെത്തിയത്. നാല് മിനിറ്റിനുള്ളിൽ 63–ാം മിനിറ്റിൽ നോഹ സദൂയി ബ്ലാസ്റ്റേഴ്സിനായി ​ഗോൾ മടക്കി. കളിതീരാനിരിക്കെ 88-ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ടീമിന് വിജയ​ഗോൾ സമ്മാനിച്ചത്.

ഇതോടെ ആദ്യകളിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ സ്വന്തം തട്ടകത്തിൽ 1– 2ന്‌ തോറ്റതിന്റെ ക്ഷീണം മാറ്റാൻ ബ്ലാസ്റ്റേഴ്സിനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top