കൊൽക്കത്ത
ഐഎസ്‌എൽ ഫുട്‌ബോളിൽ വിജയവഴിയിൽ തിരിച്ചെത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് അഗ്നിപരീക്ഷ. മുൻചാമ്പ്യൻമാരും പട്ടികയിൽ ഒന്നാംസ്ഥാനക്കാരുമായ മോഹൻബഗാൻ സൂപ്പർ ജയന്റുമായി ഏറ്റുമുട്ടും. ബഗാന്റെ കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് കളി. 11 കളിയിൽ ആറിലും തോറ്റ് പത്താംസ്ഥാനത്താണ് മൈക്കൽ സ്റ്റാറെയും സംഘവും. മൂന്ന് ജയംമാത്രമാണുള്ളത്. അവസാന രണ്ട് കളിയിലും തോറ്റു. ഒരുമയോടെ കളിക്കാനാകാത്തതും പ്രതിരോധത്തിലെ പിഴവുകളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്.
മറുഭാഗത്ത് ബഗാനാകട്ടെ, തകർപ്പൻ ഫോമിലാണ്. സീസണിന്റെ തുടക്കം തകർന്നെങ്കിലും ഉജ്വല മടങ്ങിവരവ് നടത്തി. അവസാന അഞ്ചിൽ നാല് കളിയും ജയിച്ചു. 10 കളിയിൽ ഏഴ് ജയം ഉൾപ്പെടെ 23 പോയിന്റാണ് ഒന്നാം സ്ഥാനത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..