22 November Friday

ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈയോട്‌ ; ബംഗളൂരുവിന്‌ ആദ്യ തോൽവി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കേരള ബ്ലാസ്--റ്റേഴ്സ് താരങ്ങളായ കെ പി രാഹുലും (ഇടത്ത്) 
ഹെസ്യൂസ് ഹിമിനെസും പരിശീലനത്തിൽ


മുംബൈ
ഐഎസ്‌എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. നിലവിലെ കപ്പ്‌ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയുമായാണ്‌ ഇന്ന്‌ കളി. അവസാനമത്സരത്തിൽ ബംഗളൂരു എഫ്‌സിയോട്‌ തകർന്നടിഞ്ഞതിന്റെ ക്ഷീണത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. സ്വന്തം തട്ടകത്തിൽ 1–-3നായിരുന്നു മിക്കേൽ സ്‌റ്റാറേയുടെ സംഘം തോറ്റത്‌. ഇന്ന്‌ മുംബൈയിലാണ്‌ കളി.

ആറു കളിയിൽ എട്ട്‌ പോയിന്റുമായി എട്ടാമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. മുംബൈയുടെ തുടക്കം മികച്ചതായില്ല. അഞ്ചു കളിയിൽ ആറ്‌ പോയിന്റുമായി ഒമ്പതാമതാണ്‌. ഒരു ജയംമാത്രമാണ്‌. അവസാന കളിയിൽ ഒഡിഷ എഫ്‌സിയുമായി സമനിലയിൽ പിരിഞ്ഞു. സീസണിൽ മൂന്ന്‌ സമനിലയാണ്‌ പീറ്റർ ക്രാട്‌കിയുടെ സംഘം വഴങ്ങിയത്‌.
ബംഗളൂരുവിനെതിരെ പ്രതിരോധനിരയുടെ പിഴവുകളാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ തിരിച്ചടിയായത്‌. പ്രത്യേകിച്ച്‌ ഗോൾ കീപ്പർ സോംകുമാറിന്റെ പ്രകടനം. വലയ്‌ക്കുമുന്നിൽ സോംതന്നെ തുടരും. അതേസമയം, പരിക്കുമാറിയ മുന്നേറ്റക്കാരൻ നോഹ സദൂയി തിരിച്ചെത്തും.

അതേസമയം, ലീഗിലെ ഒന്നാംസ്ഥാനക്കാരായ ബംഗളൂരു എഫ്‌സി സീസണിലെ ആദ്യ തോൽവി വഴങ്ങി. എഫ്‌സി ഗോവ മൂന്ന്‌ ഗോളിന്‌ തകർത്തു. അർമാൻഡോ സാദിക്കു, ബ്രിസൻ ഫെർണാണ്ടസ്‌, ദെയാൻ ഡ്രാസിച്ച്‌ എന്നിവർ ഗോവയ്‌ക്കായി ഗോളടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top