26 December Thursday

വിജയവഴിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌; ചെന്നൈയിൻ എഫ്‌സിക്കെതിരെ മിന്നും ജയം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

photo credit: facebook

കൊച്ചി > ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ മിന്നും ജയം. ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാതെ മൂന്ന്‌ ഗോളിനാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തേൽപ്പിച്ചത്‌.  കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്-ക്കായിരുന്നു മത്സരം.കഴിഞ്ഞ  എട്ടു കളിയിൽ രണ്ടു ജയംമാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സ്‌ ഐഎസ്‌എൽ ഫുട്‌ബോൾ പോയിന്റ്‌ പട്ടികയിൽ പത്താമതായിരുന്നു. മൂന്നു ജയമുള്ള ചെന്നൈയിൻ നാലാമതും.

അവസാനകളിയിൽ ഹൈദരാബാദ്‌ എഫ്‌സിയോടാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ തോറ്റത്‌. തുടർച്ചയായ മൂന്ന്‌ തോൽവിക്കുശേഷമാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ ജയം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top