22 December Sunday

കേരള ക്രിക്കറ്റ് ലീഗ് ; തൃശൂര്‍ ടൈറ്റന്‍സ്‌ ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തൃശൂർ ടൈറ്റൻസിന്റെ ജേഴ്സി പ്രകാശിപ്പിക്കുന്ന ടീം മെന്റർ സുനിൽ കുമാർ, ഉടമ സജ്ജാദ് സേട്ട് ,
നാവിയോ ചെയർമാൻ അജയ് തമ്പി, നടൻ ദേവ് മോഹൻ, ക്യാപ്റ്റൻ വരുൺ നായനാർ, കോച്ച് 
സുനിൽ ഒയാസിസ്, സിഇഒ ശ്രീജിത്ത്‌ രാജൻ എന്നിവർ


തൃശൂർ
പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് തൃശൂർ ടൈറ്റൻസ് തയ്യാർ. വരുൺ നായനാരാണ്‌ ക്യാപ്‌റ്റൻ. മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഒയാസിസാണ്‌ പരിശീലകൻ. ടീമിന്റെ ജേഴ്‌സിയും ഗാനവും പുറത്തിറക്കി.

കേരള ടീം അംഗവും ഐപിഎൽ താരവുമായ വിഷ്ണു വിനോദാണ് ടീമിന്റെ ഐക്കൺ താരം. ക്യാപ്റ്റൻ വരുൺ നായനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. അഭിഷേക് പ്രതാപ്, മോനു കൃഷ്ണ (വിക്കറ്റ് കീപ്പർ), ആദിത്യ വിനോദ്, അനസ് നസീർ, മുഹമ്മദ് ഇഷാഖ്, ഗോകുൽ ഗോപിനാഥ്, അക്ഷയ് മനോഹർ, ഇമ്രാൻ അഹമ്മദ്, എ ജിഷ്ണു, അർജുൻ വേണുഗോപാൽ, ഏഥൻ ആപ്പിൾ ടോം, വൈശാഖ് ചന്ദ്രൻ, പി കെ മിഥുൻ, എം ഡി നിതീഷ്, ആനന്ദ് സാഗർ, നിരഞ്‌ജൻ ദേവ് എന്നിവരാണ് ടീമിലെ മറ്റു താരങ്ങൾ.

തൃശൂർ അത്രേയ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ചടങ്ങിലാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. നടൻ ദേവ് മോഹൻ, ടീം ഉടമ സജ്ജാദ് സേട്ട് എന്നിവർ ജേഴ്സി പുറത്തിറക്കി. ‘ഞങ്ങൾ തൃശൂർ ടൈറ്റൻസ്' എന്ന ടീം ഗാനം സിഇഒ ശ്രീജിത് രാജൻ പുറത്തിറക്കി. ടീം മെന്റർ സുനിൽ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ ജോസ് പോൾ എന്നിവർ സംസാരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗ്  സെപ്‌തംബർ രണ്ടുമുതൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ അരങ്ങേറും. ആറു ടീമുകളാണുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top