03 November Sunday

കൊല്ലത്തിനുമുന്നിൽ കലിക്കറ്റ്‌ വീണു

സ്വന്തം ലേഖകൻUpdated: Wednesday Sep 4, 2024

കൊല്ലത്തിന്റെ അഭിഷേക്‌ 
നായരുടെ ബാറ്റിങ്


തിരുവനന്തപുരം
കേരള  ക്രിക്കറ്റ്‌ ലീഗിൽ (കെഎസിഎൽ) കലിക്കറ്റ്‌ ഗ്ലോബ്‌ സ്റ്റാർസിനെ വീഴ്‌ത്തി ഏരീസ്‌ കൊല്ലം സെയിലേഴ്‌സ്‌. എട്ട്‌ വിക്കറ്റിനാണ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത കലിക്കറ്റിന്‌ ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 104 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിക്കെത്തിയ കൊല്ലം 16.4 ഓവറിൽ ജയംകുറിച്ചു. 47 പന്തിൽ 67 റണ്ണുമായി പുറത്താകാതെ നിന്ന ഓപ്പണർ അഭിഷേക്‌ നായരാണ്‌ കൊല്ലത്തിന്റെ വിജയശിൽപ്പി. സ്‌കോർ: കലിക്കറ്റ്‌ ഗ്ലോബ്‌ സ്റ്റാഴ്‌സ്‌ 104/9; ഏരീസ്‌ കൊല്ലം സെയിലേഴ്‌സ്‌ 106/2 (16.4).

ടോസ്‌ നേടിയ കൊല്ലം ബൗളിങ്‌ തെരഞ്ഞെടുത്തു. കലിക്കറ്റിന്‌ കൊല്ലത്തിന്റെ ബൗളിങ്‌ നിരയ്‌ക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഓപ്പണർ കെ എ അരുൺ (37 പന്തിൽ 38), സൽമാൻ നിസാർ (27 പന്തിൽ 18), അഭിജിത്‌ പ്രവീൺ (16 പന്തിൽ 20) എന്നിവർമാത്രമാണ്‌ ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. ക്യാപ്‌റ്റൻ രോഹൻ കുന്നുമ്മൽ അഞ്ചു റണ്ണിന്‌ പുറത്തായി. മൂന്ന്‌ വിക്കറ്റ്‌ നേടിയ കെ എം ആസിഫാണ്‌ കലിക്കറ്റിനെ തകർത്തത്‌. രണ്ടുവീതം വിക്കറ്റുമായി സച്ചിൻ ബേബിയും എൻ പി ബേസിലും തിളങ്ങി.
ചെറിയ ലക്ഷ്യത്തിലേക്ക്‌ കൊല്ലം ശ്രദ്ധയോടെയാണ്‌ നീങ്ങിയത്‌. അഭിഷേക്‌ നിലയുറപ്പിച്ചശേഷം ആഞ്ഞടിച്ചു. വത്സൽ ഗോവിന്ദായിരുന്നു (23 പന്തിൽ 16) വിജയറൺ നേടുമ്പോൾ അഭിഷേകിന്‌ കൂട്ട്‌. ട്രിവാൻഡ്രം റോയൽസിനെ 33 റണ്ണിന് തോൽപ്പിച്ച് ആലപ്പി റിപ്പിൾസ് തുടർച്ചയായ രണ്ടാം ജയം നേടി. സ്--കോർ: ആലപ്പി 145/8.  ട്രിവാൻഡ്രം 112 (18.1).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top