26 December Thursday

തൃശൂർ വെടിക്കെട്ട്‌ ; ടെറ്റൻസിന്‌ ആദ്യജയം

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ട്രിവാൻഡ്രം റോയൽസിനെതിരെ ബൗണ്ടറി നേടുന്ന 
തൃശൂർ ടൈറ്റൻസിന്റെ വിഷ്ണു വിനോദ് /ഫോട്ടോ: എ ആർ അരുൺരാജ്


തിരുവനന്തപുരം
കേരള ക്രിക്കറ്റ്‌ ലീഗിൽ (കെസിഎൽ) തൃശൂർ ടെറ്റൻസിന്‌ ആദ്യജയം. പന്തുകൊണ്ടും ബാറ്റുകൊണ്ടും ട്രിവാൻഡ്രം റോയൽസിനെ തകർത്തു. എട്ട്‌ വിക്കറ്റിനാണ്‌ ജയം. 127 റണ്ണിന്‌ ട്രിവാൻഡ്രത്തെ ഒതുക്കിയ തൃശൂർ ഏഴ്‌ ഓവർ ശേഷിക്കെ ലക്ഷ്യംകണ്ടു.

സ്‌കോർ: ട്രിവാൻഡ്രം റോയൽസ്‌ 127/7; തൃശൂർ ടൈറ്റൻസ്‌: 129/2 (13)

ട്രിവാൻഡ്രത്തിനെ ചെറിയ സ്‌കോറിൽ തളച്ച തൃശൂർ മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട്‌ തീർത്തു. ഓപ്പണർമാരായ ആനന്ദ്‌ സാഗറും (23 പന്തിൽ 41) ക്യാപ്‌റ്റൻ വരുൺ നായനാരും (37 പന്തിൽ 30) 65 റൺ കൂട്ടിച്ചേർത്തശേഷമാണ്‌ പിരിഞ്ഞത്‌. നാല്‌ സിക്‌സറും മൂന്ന്‌ ഫോറും ഉൾപ്പെട്ടതായിരുന്നു ആനന്ദ്‌ സാഗറിന്റെ ഇന്നിങ്‌സ്‌. തുടർന്നുവന്ന വിഷ്‌ണുനായർ പുറത്താകാതെ (19 പന്തിൽ 47) ടീമിനെ വിജയത്തിലെത്തിച്ചു. ആറ്‌ സിക്‌സും ഒരു ഫോറും ഉൾപ്പെട്ടതായിരുന്നു വിഷ്‌ണുവിന്റെ  പ്രകടനം. തൃശൂരിനുവേണ്ടി അഹമ്മദ്‌ ഇമ്രാൻ, പി മിഥുൻ എന്നിവർ രണ്ട്‌ വിക്കറ്റുവീതം നേടി. ജയത്തോടെ പോയിന്റ്‌ പട്ടികയിൽ തൃശൂർ നാലാംസ്ഥാനത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top