22 December Sunday

കൊല്ലം തകർത്തു

സ്വന്തം ലേഖകൻUpdated: Saturday Sep 7, 2024

സച്ചിൻ ബേബിയുടെ ബാറ്റിങ്


തിരുവനന്തപുരം
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരെ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസിനെ 16.3 ഓവറിൽ 95 റൺസിന് കൊല്ലം എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഏരീസ് കൊല്ലം സെയ്‌ലേഴ്സ് 13.4 ഓവറിൽ ജയംനേടി. കൊല്ലത്തിന്റെ എൻ എം ഷറഫുദീനാണ് മാൻ ഓഫ് ദ മാച്ച്.  സ്കോർ: ആലപ്പി റിപ്പിൾസ് 95/10, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് 96/2.

ടോസ് നേടിയ കൊല്ലം ആലപ്പിയെ ബാറ്റിങ്ങിന്‌ അയച്ചു. 26 പന്തിൽനിന്ന് 29 റൺസ് നേടിയ ക്യാപ്റ്റൻ മുഹമ്മദ് അസഹ്‌റുദീനാണ് ആലപ്പിക്കായി അൽപ്പമെങ്കിലും പൊരുതിയത്. എൻ എം ഷറഫുദീൻ നാലും ബിജു നാരായണൻ മൂന്നും വിക്കറ്റ്‌ നേടി.

മറുപടിക്കെത്തിയയ കൊല്ലത്തിന് 18 റണ്ണിൽ ഓപ്പണർ അഭിഷേക് നായരെ നഷ്ടമായെങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും ചേർന്ന് ബാറ്റിങ് വെടിക്കെട്ട് തീർത്തു. സച്ചിൻ ബേബി 30 പന്തിൽനിന്ന് രണ്ടു സിക്‌സറും മൂന്നു ഫോറും ഉൾപ്പെടെ 40 റണ്ണും വത്സൽ ഗോവിന്ദ് 10 പന്തിൽനിന്ന്‌ ഒരു സിക്‌സ് ഉൾപ്പെടെ 18 റണ്ണുമായി പുറത്താകാതെ നിന്നു. മൂന്നു കളിയിൽനിന്ന്‌ മൂന്നു ജയവുമായി കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്താണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top