22 December Sunday

ആൻസി 
സ്‌കൂൾ ട്രാക്കിൽ!

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സീനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ മത്സരിക്കുന്ന സഹോദരി അഞ്ജലിക്ക് നിർദേശം നൽകുന്ന ആൻസി സോജൻ

കൊച്ചി> സ്‌കൂൾ കായികമേളയിൽനിന്ന്‌ രാജ്യാന്തര അത്‌ലീറ്റായി വളർന്ന ആൻസി സോജൻ പരിശീലകയുടെ റോളിലെത്തി. സീനിയർ പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ മത്സരിച്ച  സഹോദരി ഇ എസ്‌ അഞ്‌ജലിയുടെ പരിശീലകയായിരുന്നു. ബംഗളൂരുവിൽ ഇന്ത്യൻ ക്യാമ്പിലുള്ള ആൻസി, ഓഫ്‌ സീസൺ ആയതിനാൽ നാട്ടിൽ എത്തിയപ്പോഴാണ്‌ അഞ്‌ജലിയെ പരിശീലിപ്പിക്കാൻ തുടങ്ങിയത്‌. തൃശൂർ നാട്ടിക എടപ്പിള്ളി ഇ ടി സോജന്റെയും ജാൻസിയുടെയും മക്കളാണ്‌ ഇരുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top