07 November Thursday
ഗെയിംസിലും നീന്തലിലും തിരുവനന്തപുരം

ട്രാക്കിന്‌ ഇന്ന്‌ ജീവൻ ; അത്‌ലറ്റിക്‌സ്‌ ഇന്നുമുതൽ

എസ്‌ ശ്രീലക്ഷ്‌മിUpdated: Wednesday Nov 6, 2024

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റില്‍ ചാമ്പ്യന്‍മാരായ കൊല്ലം ടീം വിജയശില്‍പ്പിയായ ബാറ്റര്‍ എസ് ലക്ഷ്മിയെ എ‌‌ടുത്തുയര്‍ത്തി ആഹ്ലാദം പങ്കുവയ്ക്കുന്നു ഫോട്ടോ: മിഥുൻ അനില മിത്രൻ


കൊച്ചി
ട്രാക്കിൽ വെടിയൊച്ച മുഴങ്ങാറായി. പുതിയ സമയവും ദൂരവും ഉയരവും കുറിക്കാൻ മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ പുത്തൻ സിന്തറ്റിക്‌ ട്രാക്ക്‌ തയ്യാർ. സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾക്ക്‌ വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തമത്സരത്തോടെ തുടക്കം. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം. 2623 അത്‌ലീറ്റുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡ്‌ പിറക്കുമെന്നാണ്‌ പ്രതീക്ഷ. മീറ്റ്‌ 11ന്‌ സമാപിക്കും.

മൂന്നുവർഷമായി പാലക്കാട്‌ ജില്ലയാണ്‌ ചാമ്പ്യന്മാർ. മലപ്പുറവും എറണാകുളവും കടുത്ത വെല്ലുവിളിയുയർത്തും. ചാമ്പ്യൻസ്‌ സ്‌കൂളിനുള്ള ഹാട്രിക്‌ കിരീടം നേടാൻ എത്തിയ മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിനെ പിടിച്ചുകെട്ടാൻ പറളി എച്ച്‌എസും തിരുന്നാവായ നാവാമുകുന്ദയും കോതമംഗലം മാർ ബേസിലുമുണ്ട്‌.   ഗെയിംസിലും  നീന്തലിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top