22 December Sunday

സ്കൂൾ കായികമേള: അത്‍ലറ്റിക്സിന് തുടക്കം; ആദ്യ സ്വർണം മലപ്പുറത്തിന്

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മുഹമ്മദ്‌ സുൽത്താൻ സ്വർണം നേടുന്നു, സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ കെ പി ​ഗീതു സ്വർണം നേടുന്നു

കൊച്ചി> സംസ്ഥാന സ്‌കൂൾ കായികമേളയിലെ  അത്‍ലറ്റിക്സ് മത്സരങ്ങൾക്കു  മഹാരാജാസ്‌ കോളേജ്‌ മൈതാനത്ത്‌ തുടക്കമായി. വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തമത്സരത്തോടെയാണ്  അത്‍ലറ്റിക്സിന് തുടക്കമായത്. മത്സരത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം കരസ്ഥമാക്കി. തുടർന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം  കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്കൂളിലെ കെ പി ഗീതുവും സ്വർണം നേടി.

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ പകലും രാത്രിയുമായാണ്‌ മത്സരം. 2623 അത്‌ലീറ്റുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. പുതിയ ട്രാക്കിൽ കൂടുതൽ റെക്കോഡ്‌ പിറക്കുമെന്നാണ്‌ പ്രതീക്ഷ. മീറ്റ്‌ 11ന്‌ സമാപിക്കും.

മൂന്നുവർഷമായി പാലക്കാട്‌ ജില്ലയാണ്‌ ചാമ്പ്യന്മാർ. മലപ്പുറവും എറണാകുളവും കടുത്ത വെല്ലുവിളിയുയർത്തും. ചാമ്പ്യൻസ്‌ സ്‌കൂളിനുള്ള ഹാട്രിക്‌ കിരീടം നേടാൻ എത്തിയ മലപ്പുറം കടകശേരി ഐഡിയൽ സ്‌കൂളിനെ പിടിച്ചുകെട്ടാൻ പറളി എച്ച്‌എസും തിരുന്നാവായ നാവാമുകുന്ദയും കോതമംഗലം മാർ ബേസിലുമുണ്ട്‌. ഗെയിംസിലും  നീന്തലിലും തിരുവനന്തപുരം മുന്നേറ്റം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top