21 November Thursday

സ്‌കൂൾ കായികമേള: 1000 താരങ്ങൾക്ക് കൊച്ചി മെട്രോയിൽ സൗജന്യയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

കൊച്ചി> സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന താരങ്ങൾക്ക്‌ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം. അഞ്ച് മുതൽ 11 വരെ ദിവസവും 1000 താരങ്ങൾക്ക്‌ സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതെന്നും താരങ്ങൾക്ക്‌ മേളാ സംഘാടകർ നൽകുന്ന തിരിച്ചറിയൽ കാർഡ്‌ കാണിച്ച്‌ യാത്ര ചെയ്യാമെന്നും കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ അറിയിച്ചു.

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും.  രാവിലെ ദീപശിഖാറാലി എത്തും. വൈകിട്ട്‌ നാലിന്‌ വർണാഭമായ ഉദ്‌ഘാടനച്ചടങ്ങ്‌ ആരംഭിക്കും. 14 ജില്ലകളിൽനിന്നുള്ള 3500 കുട്ടികൾ പങ്കെടുക്കുന്ന മാർച്ച്‌പാസ്‌റ്റും -ദീപശിഖാറാലിയും മേളയുടെ പ്രൗഢി വിളിച്ചോതും. 32 സ്കൂളുകളിൽനിന്നായി 4000 കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടിയാണ്‌ മുഖ്യ ആകർഷണം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്യും.

മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. സാംസ്‌കാരികസമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യും. 11ന്‌ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top