24 December Tuesday

സ്കൂൾ ​കായികമേള: ​ഗെയിംസ് കിരീടം തിരുവനന്തപുരത്തിന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ആൺകുട്ടികളുടെ വാട്ടർപോളോയിൽ 
ചാമ്പ്യൻമാരായ തിരുവനന്തപുരം ടീം. 
/ഫോട്ടോ: പി ദിലീപ്‌കുമാർ

കൊച്ചി> സംസ്ഥാന സ്കൂൾ കായികമേള ​ഗെയിംസിൽ തിരുവനന്തപുരം ചാമ്പ്യന്മാർ. കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്. 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്.

73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാമതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ഗെയിംസിലെ 526 ഇനങ്ങളും ശനിയാഴ്ചയോടെ പൂര്‍ത്തിയായി. നേരത്തേ അക്വാട്ടിക്സിലും തിരുവനന്തപുരം ചാമ്പ്യന്മാരായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top