22 December Sunday

അണ്ടർ 19 റഗ്‌ബി ഇന്ത്യൻ ടീമിൽ മലയാളിയും

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

കോഴിക്കോട്‌ > ഏഷ്യ അണ്ടർ 18 റഗ്ബി ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട്‌ മലയാളിയും. കോഴിക്കോട്‌ സ്വദേശിയായ കാശിനാഥ്‌ സനീഷാണ്‌ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. 12 അംഗ സംഘത്തിലുള്ള ഏക മലയാളിയാണ്‌ കാശിനാഥ്‌. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മലയാളി അണ്ടർ 18 ഇന്ത്യൻ റഗ്ബി ടീമിൽ ഇടം പിടിക്കുന്നത്.

സെപ്‌തംബർ 28, 29 തീയതികളിൽ മലേഷ്യയിലെ ജോഹോറിൽ വച്ചാണ്‌ ചാമ്പ്യൻഷിപ്പ്‌ നടക്കുന്നത്‌. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തു സ്ഥിതി ചെയ്യുന്ന അത്ലറ്റിക്ക അക്കാദമിക്ക് കീഴിലാണ്‌ കാശിനാഥ് പരിശീലനം നടത്തുന്നത്‌.

കോഴിക്കോട് പാറോപ്പടി കളരിക്കൽതാഴം സനീഷ് കുമാർ-പ്രഗൽഭ ദമ്പതികളുടെ മകനായ കാശിനാഥ്‌ പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ ടു വിദ്യാർഥിയാണ്. സഹോദരി നിർത്യ. ആനപ്പറമ്പിൽ ലോകകപ്പ്‌, കൊത്ത്‌ തുടങ്ങിയ സിനിമകളിലും അടുപ്പ്‌ വെബ്‌ സീരീസിലും അഭിനയിച്ചിട്ടുമുണ്ട്‌ കാശിനാഥ്‌ സനീഷ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top