22 December Sunday

അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റ്: കെഎസ്‌ഇബി ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

ചെന്നൈ> തമിഴ്‌നാട്ടിലെ ഈറോഡ്‌ നടന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിൽ സായി– കെഎസ്‌ഇബി ചാമ്പ്യന്മാരായി. മൂന്ന്‌ മത്സരങ്ങളിലും നേരിട്ടുള്ള സെറ്റുകൾ വിജയിച്ചാണ്‌ കെഎസ്‌ഇബിയുടെ കിരീട നേട്ടം.

ആദ്യ മത്സരത്തിൽ എസ്‌ആർഎം സർവകലാശാലയെയും(25-20, 25–14, 25–16) രണ്ടാം മത്സരത്തിൽ കേരള പൊലീസിനെയും (25–12, 25–14, 25-11), മൂന്നാം മത്സരത്തിൽ സൗത്ത്‌ സെൻട്രൽ റെയിൽവേസിനെയും (25–16, 25-10, 25–14) തോൽപിച്ചു.

കെഎസ്‌ഇബി താരം കെ പി അനുശ്രീ ടൂർണമെന്റിലെ മികച്ച താരവും കെ എസ്‌ ജിനി മികച്ച സെറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌ഇബി ടീം:  കെ എസ്‌ ജിനി, എം ശ്രുതി, കെ പി അനുശ്രീ, എസ്‌ സൂര്യ, അഞ്‌ജലി ജോൺസൺ, അശ്വതി രവീന്ദ്രൻ, മായ തോമസ്‌, കെ അമിത, അന്ന മാത്യു, അനഘ രാധാകൃഷ്‌ണൻ, ആർ എസ്‌ ശിൽപ, വി നന്ദന. എം കെ പ്രജിഷ (പരിശീലക), പി വി ഷീബ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top