മാഡ്രിഡ്
ഒന്ന് വിറച്ചെങ്കിലും അലാവെസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്‌പാനിഷ് ഫുട്‌ബോൾ ലീഗിൽ മുന്നോട്ട്. 3–-2നാണ് ജയം. കളിയുടെ അവസാന നിമിഷം രണ്ട് ഗോളടിച്ച് അലാവെസ് പൊരുതി. റയലിനായി ആദ്യ മിനിറ്റിൽത്തന്നെ ക്യാപ്‌റ്റൻ ലൂകാസ് വാസ്‌ക്വസ് വലകുലുക്കി. പിന്നാലെ കിലിയൻ എംബാപ്പെയും റോഡ്രിഗോയും ലക്ഷ്യം കണ്ടു. ഈ സീസണിൽ പിഎസ്‌ജിയിൽനിന്ന് റയലിലെത്തിയ എംബാപ്പെ തുടർച്ചയായ അഞ്ചാംകളിയിലാണ് ചാമ്പ്യൻമാർക്കായി ഗോൾ നേടുന്നത്. ആകെ ഒമ്പത് കളിയിൽ ഏഴ് ഗോളായി ഫ്രഞ്ച് ക്യാപ്‌റ്റന്.
85–-ാംമിനിറ്റിൽ കാർലോസ് ബെനാവിഡെസാണ് അലാവെസിന്റെ ആദ്യ വെടിപൊട്ടിച്ചത്. തൊട്ടടുത്ത മിനിറ്റിൽ കികെ ഗാർഷ്യയും ലക്ഷ്യം കണ്ടതോടെ റയൽ വിരണ്ടു. സമനിലയ്‌ക്കായി അലാവെസ് സർവശ്രമങ്ങളും നടത്തിയെങ്കിലും ഉറച്ച പ്രതിരോധത്തിലൂടെ റയൽ ജയവുമായി മടങ്ങി. ഏഴ് കളിയിൽ 17 പോയിന്റുമായി രണ്ടാംസ്ഥാനത്ത് തുടർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..