23 December Monday

ലക്ഷ്യം പാതിവഴിയിൽ; ബാഡ്‌മിന്റൺ സിംഗിൾസ്‌ സെമിയിൽ ലക്ഷ്യ സെന്നിന്‌ തോൽവി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ ബാഡ്‌മിന്റണിലെ ഇന്ത്യയുടെ മെഡൽ സ്വപ്‌നം പാതി വഴിയിൽ. പുരുഷ സിംഗിൾസിന്റെ സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന്‌ തോൽവി. ലോക രണ്ടാംറാങ്കുകാരൻ ഡെൻമാർക്കിന്റെ വിക്ടർ അക്‌സൽസനാണ്‌ ലക്ഷ്യയെ തോൽപ്പിച്ചത്‌. പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിനായുള്ള പോരാട്ടത്തില ലക്ഷ്യ മത്സരിക്കും. മലേഷ്യയുടെ സീ ജിയാ ലീയാണ്‌ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ ഇന്ത്യൻ താരത്തിന്റെ എതിരാളി. ബാഡ്‌മിന്റണിൽ ഒളിമ്പിക്‌ സെമിയിൽ കടന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ്‌ ലക്ഷ്യ സെൻ.

ഇന്ത്യൻ താരത്തിനെനതിരെ ആദ്യ രണ്ടു സെറ്റുകളും വിജയിച്ചാണ്‌ വിക്ടർ അക്‌സൽസിന്റെ ഫൈനൽ പ്രവേശനം. ആദ്യ സെറ്റ്‌ 22 നെതിരെ 20 പോയിന്റുകൾക്കായിരുന്നു വിക്‌ടറിന്റെ വിജയം. രണ്ടാം സെറ്റ്‌ 14 നെതിരെ 21 പോയിന്റുകൾക്കും. ഫൈനലിൽ ചൈനീസ്‌ തായ്‌പേയിയുടെ കുൻലാവ്‌ട്ട്‌ വിടിത്‌സാനാണ്‌ വിക്‌ടറിന്റെ എതിരാളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top