26 December Thursday

യമാലിന്റെ 
അച്ഛന്‌ 
കുത്തേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024

image credit Lamine yamal facebook


ബാഴ്‌സലോണ
സ്‌പാനിഷ്‌ ഫുട്‌ബോൾ യുവതാരം ലമീൻ യമാലിന്റെ അച്ഛൻ മൗനിർ നസറൂയിയെ ഒരു സംഘം ആളുകൾ കുത്തി പരിക്കേൽപ്പിച്ചു. ബാഴ്‌സലോണയിലെ തീരദേശനഗരമായ മട്ടാറോയിൽവച്ചാണ്‌ സംഭവം. നിരവധിതവണ കുത്തേറ്റ നസറൂയിയെ ഗുരുതരനിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്‌തതായാണ്‌ റിപ്പോർട്ട്‌. ആക്രമണകാരണം വ്യക്തമല്ല. മൂന്നുപേർ പൊലീസ്‌ പിടിയിലായിട്ടുണ്ട്‌.

പതിനേഴുകാരനായ യമാൽ യൂറോ കപ്പിൽ സ്‌പെയ്‌നിനായി തകർപ്പൻ കളിയാണ്‌ പുറത്തെടുത്തത്‌. സ്‌പാനിഷ്‌ ലീഗ്‌ ക്ലബ് ബാഴ്‌സലോണയ്‌ക്കാണ്‌ പതിനേഴുകാരൻ പന്ത്‌ തട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top