20 September Friday

ലിബ്രോൺ ജയിംസ്‌ അമേരിക്കൻ 
പതാകയേന്തും

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

image credit LeBron James facebook


പാരിസ്‌
കഴിഞ്ഞ മൂന്ന്‌ ഒളിമ്പിക്‌സിലും ഒന്നാമതെത്തിയ അമേരിക്കയുടെ പതാകയേന്തുന്നത്‌ ഇക്കുറി ബാസ്‌കറ്റ്‌ബോൾ ഇതിഹാസം ലിബ്രോൺ ജയിംസാണ്‌. വനിതാ ടെന്നീസ്‌ താരം കൊകൊ ഗഫിനൊപ്പമാണ്‌ മുപ്പത്തൊമ്പതുകാരൻ മാർച്ച്‌പാസ്റ്റിൽ നയിക്കുക. നാലുതവണ അമേരിക്കയിലെ എൻബിഎ ലീഗ്‌ ചാമ്പ്യനായ ലിബ്രോൺ എക്കാലത്തെയും മികച്ച സ്‌കോറർകൂടിയാണ്‌. ഇത്‌ നാലാം ഒളിമ്പിക്‌സാണ്‌. 2004ൽ ഏതൻസിൽ വെങ്കലം നേടി. 2008ലും 2012ലും സ്വർണം നേടിയ ടീമിന്റെ ഭാഗമായി. ഒളിമ്പിക്‌സിൽ അമേരിക്കൻ പതാകയേന്തുന്ന മൂന്നാമത്തെ ബാസ്‌കറ്റ്‌ബോൾ താരമാണ്‌. ആദ്യ പുരുഷ കളിക്കാരനും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top