ഫ്ലോറിഡ > 11 മിനിറ്റിനിടെ ഹാട്രിക് ഗോളുമായി മെസി തിളങ്ങിയ മത്സരത്തിൽ ഇന്റർ മയാമിക്ക് തകർപ്പൻ ജയം. ന്യൂ ഇംഗ്ലണ്ട് റവല്യൂഷനെ 6-2നാണ് മയാമി തകർത്തത്. ഇതോടെ മേജർ ലീഗ് സോക്കറിൽ ഏറ്റവുമധികം പോയിന്റ് നേടുന്ന ടീം എന്ന നേട്ടവും മയാമി സ്വന്തമാക്കി. 74 പോയിന്റുമായാണ് ഇന്റർ മയാമി മേജർ ലീഗ് സോക്കർ സീസൺ ഫിനിഷ് ചെയ്തത്.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു മയാമിയുടെ തകർപ്പൻ പ്രകടനം. പകരക്കാരനായി ഇറങ്ങി മൂന്ന് ഗോളുകൾ നേടിയ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലൂയിസ് സുവാരസ് രണ്ട് ഗോൾ നേടി. ബെഞ്ചമിൻ ക്രമാഷിയാണ് മറ്റൊരു ഗോൾ നേടിയത്. കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ബോളീവിയക്കെതിരെ മെസ്സി ഹാട്രിക് നേടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..