10 September Tuesday

മെസി, പാരിസ് കാത്തിരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 10, 2021


പാരിസ്
ലയണൽ മെസിക്ക് ഉജ്വല വരവേൽപ്പ് നൽകാൻ പിഎസ്ജി ആരാധകർ. അർജന്റീന മുന്നേറ്റക്കാരൻ ഇന്ന്‌ പാരിസിൽ എത്തും. ആരോഗ്യ പരിശോധനയ്‌ക്കുശേഷം പിഎസ്ജിയുമായി കരാറിൽ ഒപ്പിടും. രണ്ടു വർഷത്തേക്കാകും പ്രഥമ കരാർ. നീട്ടാനുള്ള ഉപാധിയുമുണ്ട്. പിന്നാലെ മുപ്പത്തിനാലുകാരനെ ഔദ്യോഗികമായി അവതരിപ്പിക്കും. ഈഫൽ ഗോപുരത്തിൽ മെസിയുടെ ചിത്രങ്ങളും പേരും ഉൾപ്പെടുത്തി ദൃശ്യവിരുന്നുമൊരുക്കും. 

മെസിയെ കാത്ത് പിഎസ്ജി സ്--റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിനുമുമ്പിൽ ആരാധകർ തടിച്ചുകൂടി. മെസിയുടെ പേര്-- മുഴക്കിയാണ് ആഹ്ലാദം. മെസി എത്തിയെന്ന വ്യാജവാർത്ത പരന്നതിനുപിന്നാലെ പാരിസ് വിമാനത്താവളത്തിൽ ആയിരങ്ങൾ തടിച്ചുകൂടി.

ബാഴ്സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് മെസി പിഎസ്ജിയിൽ എത്തുന്നത്. ടീമിൽ തുടരാൻ മുപ്പത്തിനാലുകാരൻ ആഗ്രഹിച്ചെങ്കിലും സ്പാനിഷ് ഫുട്ബോൾ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ തിരിച്ചടിച്ചു. ഇതിനിടെ മെസിയുടെ പിഎസ്ജി പ്രവേശനം സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുള്ളതാണെന്ന് കാട്ടി ബാഴ്സയുടെ ഒരുകൂട്ടം ആരാധകർ യൂറോപ്യൻ കായിക തർക്ക പരിഹാര കോടതിയിൽ ഹർജി സമർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top