23 December Monday

ബോക്‌സിങ്ങിൽ മെഡലില്ല; ലവ്‌ലിന ബോർഗോഹെയ്‌നും പുറത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

PHOTO: Facebook

പാരിസ്‌ > ഒളിമ്പിക്‌സ്‌ ബോക്‌സിങ്ങില വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ നിന്ന്‌ ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്‌ൻ പുറത്ത്‌. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലി ക്വാനോട്‌ പരാജയപ്പെട്ടാണ്‌ നിലവിലെ വെങ്കല മെഡൽ ജേതാവ്‌ കൂടിയായ ഇന്ത്യൻ താരം പുറത്തായത്‌. ലവ്‌ലിന കൂടി പുറത്തായതോടെ ബോക്‌സിങ്ങിൽ ഇന്ത്യയ്‌ക്ക്‌ മെഡലില്ലാതെ മടങ്ങാം.

ബോക്‌സിങ്ങിലെ ഇന്ത്യയുടെ സജീവമായ മെഡൽ പ്രതീക്ഷയായിരുന്നു ലവ്‌ലീന ബോർഗോഹെയ്‌ൻ. പുരുഷൻമാരുടെ 71 കിലോ ഗ്രാം ക്വാർട്ടർ ഫൈനലിൽ നിന്ന്‌ നിഷാന്ത്‌ ദേവ്‌ പരാജയപ്പെട്ടതോടെയാണ്‌ ലവ്‌ലീനയുടേയും പുറത്താകൽ. ആറംഗ സംഘത്തെയാണ്‌ ഇന്ത്യ ഇക്കുറി ബോക്‌സിങ്ങ്‌ മത്സരങ്ങൾക്കായി പാരീസിലേക്കയതച്ചത്‌.

കഴിഞ്ഞ തവണ ലവ്‌ലീന നേടിയതുൾപ്പെടെ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക്‌ മുന്ന്‌ മെഡലുകളുണ്ട്‌. 2008 ൽ വീജേന്ദർ സിങ്ങും 2012 ൽ മേരി കോമും വെങ്കലമ നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top