23 December Monday

മെഡലിന്‌ ഒറ്റപ്പഞ്ച്‌ ; ലവ്‌ലിന ബൊർഗോഹെയ്‌ൻ ക്വാർട്ടർ ഫൈനലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024


പാരിസ്‌
ബോക്‌സിങ്ങിൽ ആദ്യ മെഡലിനരികെ ഇന്ത്യ. വനിതകളുടെ 75 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്‌ലിന ബൊർഗോഹെയ്‌ൻ ക്വാർട്ടർ ഫൈനലിലേക്ക്‌ മുന്നേറി. 2022ലെ ലോക ജൂനിയർ ചാമ്പ്യനായ നോർവെയുടെ സുന്നിവ ഹൊഫ്‌സ്റ്റാഡിനെ 5–-0ന്‌ ഇടിച്ചിട്ടു. സെമിയിലെത്തിയാൽ അസമുകാരിക്ക്‌ തുടർച്ചയായ രണ്ടാം ഒളിമ്പിക്‌ മെഡൽ ഉറപ്പിക്കാം. ടോക്യോയിൽ വെങ്കലമെഡൽ നേടിയിരുന്നു. ക്വാർട്ടറിൽ ഏഷ്യൻ ഗെയിംസ്‌ ചാമ്പ്യനായ ചൈനയുടെ ലി ക്വിനയാണ്‌ എതിരാളി. രണ്ട്‌ ഒളിമ്പിക്‌ മെഡലും മൂന്നുതവണ ലോകചാമ്പ്യനുമാണ്‌ ലി ക്വിന. ഞായറാഴ്‌ച മൂന്നിനാണ്‌ ക്വാർട്ടർ പോരാട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top