മാഡ്രിഡ്
ലൂകാ മോഡ്രിച്ച് റയൽ മാഡ്രിഡിൽ തുടരും. അടുത്തവർഷംവരെ മുപ്പത്തെട്ടുകാരൻ കരാർ പുതുക്കി. ടീമിന്റെ പുതിയ ക്യാപ്‌റ്റനുമാകും മോഡ്രിച്ച്. 2012 മുതൽ റയലിലുണ്ട്. ആറ് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 26 ട്രോഫികൾ നേടി. 2018ൽ ബാലൻ ഡി ഓറും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ആകെ 534 കളിയിൽ 39 ഗോൾ നേടി ഈ ക്രൊയേഷ്യക്കാരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..