ചെന്നൈ
ഐപിഎൽ ക്രിക്കറ്റിന്റെ പുതിയ സീസണിലും മുൻ ക്യാപ്‌റ്റൻ എം എസ് ധോണി കളിച്ചേക്കും. ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഒരിക്കൽക്കൂടി കാണാമെന്നാണ് നാൽപ്പത്തിമൂന്നുകാരൻ നൽകുന്ന സൂചന. അടുത്തവർഷമാണ് ഐപിഎൽ 18–-ാംപതിപ്പ്. കുറച്ചുകാലംകൂടി ക്രിക്കറ്റ് ആസ്വദിച്ച് കളിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക നൽകാനുള്ള അവസാനദിവസം 31 ആണ്. അടുത്തമാസമാണ് മെഗാ ലേലം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..