22 December Sunday
യുണൈറ്റഡ്‌ വിജയവഴിയിൽ

വീണ്ടും ഹാലണ്ട്, 
സിറ്റി മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

image credit Manchester City fc facebook


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ എർലിങ് ഹാലണ്ടിന്റെ ഗോളടി തുടരുന്നു. ഹാലണ്ടിന്റെ ഇരട്ടഗോൾ മികവിൽ ബ്രെന്റ്ഫോർഡിനെ 2–1ന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വിജയക്കുതിപ്പ് തുടർന്നു.ഇടവേളയ്‌ക്കുശേഷമുള്ള ആദ്യകളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ജയംകണ്ടു. സതാംപ്‌ടണെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. ലീഗിൽ നാലു കളിയിൽ രണ്ടാംജയമാണ്‌ എറിക്‌ ടെൻ ഹാഗിന്റെ സംഘത്തിന്‌.

മത്തിയാസ്‌ ഡി ലിറ്റ്‌ യുണൈറ്റഡിനായി ആദ്യമായി ഗോളടിച്ചു. മാർകസ്‌ റാഷ്‌ഫഡും പകരക്കാരനായെത്തിയ അലസാൻഡ്രോ ഗർണാച്ചോയുമാണ്‌ മറ്റ്‌ ഗോളുകൾ നേടിയത്‌. മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ നോട്ടിങ്ഹാം ഫോറസ്റ്റ് ഒരു ഗോളിന് തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top