23 December Monday

യുണൈറ്റഡിനെ മഗ്വയർ രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

image credit manchester united facebook


ലണ്ടൻ
വിജയവഴി കാണാനാകാതെ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌. യൂറോപ ലീഗ്‌  ഫുട്‌ബോളിൽ പോർച്ചുഗൽ ക്ലബ്‌ പോർടോയോട്‌ സമനിലയുമായി രക്ഷപ്പെട്ടു. പരിക്കുസമയത്ത്‌ ഹാരി മഗ്വയർ നേടിയ ഗോളിലായിരുന്നു യുണൈറ്റഡ്‌ സമനില പിടിച്ചത്‌ (3–-3). തുടർച്ചയായ രണ്ടാംസമനിലയാണ്‌ എറിക്‌ ടെൻ ഹാഗിന്റെ സംഘത്തിന്‌.
രണ്ട്‌ ഗോൾ ലീഡ്‌ നേടിയശേഷമാണ്‌ പോർടോയ്‌ക്കെതിരെ യുണൈറ്റഡ്‌ തകർന്നടിഞ്ഞത്‌. ക്യാപ്‌റ്റൻ ബ്രൂണോ ഫെർണാണ്ടസ്‌ തുടർച്ചയായ രണ്ടാംകളിയിലും ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെതിരെ ഫെർണാണ്ടസ്‌ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയിരുന്നു. ടോട്ടനം ഹോട്‌സ്‌പർ ഫെറെങ്ക്‌വറോസിനെ 2–-1ന്‌ തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top