17 September Tuesday

കളിക്കാർ വെല്ലുവിളി ഏറ്റെടുക്കണം: 
മനോലോ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


ന്യൂഡൽഹി
ദേശീയതാരങ്ങൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും മനോഭാവം മെച്ചപ്പെടുത്തണമെന്നും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകൻ മനോലോ മാർക്വസ്‌. പരിശീലകനായി നിയമിതനായശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്‌പാനിഷുകാരൻ. ‘സുരക്ഷിതരായി കഴിയാനാണ്‌ ഇന്ത്യയിലെ കളിക്കാർ ആഗ്രഹിക്കുന്നത്‌. വിദേശത്ത്‌ കളിക്കാനോ, പുതിയ വെല്ലുവിളി നേരിടാനോ അവർ ഒരുക്കമല്ല. വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ പുറത്ത്‌ കളിച്ച്‌ പരിചയമുള്ളവർ. ഇവിടത്തെ കളി അഞ്ച്‌ വർഷംകൊണ്ട്‌ മെച്ചപ്പെട്ടിട്ടുണ്ട്‌. എന്നാൽ, കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കാനും ചിന്താഗതി ശക്‌തിപ്പെടുത്താനും ശ്രമമുണ്ടാകണം’–-അമ്പത്തഞ്ചുകാരൻ പറഞ്ഞു.

ക്രൊയേഷ്യൻ പരിശീലകനായ ഇഗർ സ്‌റ്റിമച്ചിന്‌ പകരമാണ്‌ മനോലോയെ ഇന്ത്യ ചുമതലയേൽപ്പിച്ചത്‌. മൂന്ന്‌ വർഷത്തേക്കാണ്‌ കരാർ. ഈ സീസണിൽ എഫ്‌സി ഗോവയുടെ ചുമതലയിൽ തുടരാനും അനുവാദമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top