പാരിസ്
ഇന്ത്യയെ കാത്തത് ഷൂട്ടർമാരാണ്. 21 അംഗ ടീം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിലും മനു ഭാകർ തിളങ്ങി. മൂന്നു വെങ്കലമായിരുന്നു ഷൂട്ടർമാരുടെ സംഭാവന. മനു ഭാകർ ഒറ്റയ്‌ക്കും സരബ്‌ജോത് സിങ്ങിനൊപ്പവും വെങ്കലമണിഞ്ഞു. സ്വപ്‌നീൽ കുശാലെയും വെങ്കലം തൊട്ടു. 25 മീറ്റർ പിസ്‌റ്റളിൽ മനു വെങ്കലം കൈവിട്ട് നാലാമതായി. അജുൻ ബബുട്ടയും രമിത ജിൻഡാലും ഫൈനലിൽ കടന്നെങ്കിലും മെഡൽ സാധ്യമായില്ല. അർജുന് നാലാംസ്ഥാനം. രമിത ഏഴാമതായി. ബാക്കി 16 ഷൂട്ടർമാർക്കും ഒന്നും ചെയ്യാനായില്ല.
ഗുസ്‌തിയിൽ മെഡലിനെക്കാളും കത്തിയത് വിവാദമാണ്. ഏക പുരുഷതാരമായ അമൻ സെഹ്‌രാവത്ത് വെങ്കലം നേടി. മികച്ച പ്രകടനം പ്രതീക്ഷിച്ച അമിത് പംഗലും അൻഷു മാലികും ആദ്യറൗണ്ടിൽ തോറ്റു. നിഷ ദഹിയയും റീതിക ഹൂഡയും ഒരുകളി ജയിച്ചുമടങ്ങി.
ഭാരപരിശോധനയിൽ പരാജയപ്പെട്ട വിനേഷ് ഫോഗട്ടായിരുന്നു ശ്രദ്ധാകേന്ദ്രം. ലോക കായികകോടതിയിൽ വിനേഷ് നൽകിയ അപ്പീലിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
ഇന്ത്യയുടെ ആറ് മെഡലുകൾ
1. വെള്ളി– നീരജ് ചോപ്ര അത്‌ലറ്റിക്‌സ് ജാവലിൻ ത്രോ, 2. വെങ്കലം– മനു ഭാകർ ഷൂട്ടിങ് 10 മീറ്റർ എയർ പിസ്‌റ്റൾ, 3. വെങ്കലം – മനു-സരബ്‌ജോത് ഷൂട്ടിങ് മിക്‌സഡ് 10 മീറ്റർ എയർ പിസ്‌റ്റൾ, 4. വെങ്കലം– സ്വപ്‌നീൽ കുശാലെ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ്,
5. വെങ്കലം – അമൻ സെഹ്‌റാവത്ത് ഗുസ്‌തി 57 കിലോഗ്രാം ,
6. വെങ്കലം – പുരുഷ ഹോക്കി ടീം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..