26 December Thursday

മരിയോ ലൊമോസ്‌ ഫോഴ്‌സ കൊച്ചി പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

image credit forca kochi facebook


കൊച്ചി
ഫോഴ്‌സ കൊച്ചിയുടെ പരിശീലകനായി പോർച്ചുഗീസുകാരൻ മരിയോ ലെമോസിനെ നിയമിച്ചു. പതിനേഴ്‌ വർഷമായി പരിശീലകരംഗത്തുണ്ട്‌ മുപ്പത്തെട്ടുകാരൻ. ബംഗ്ലാദേശ്‌ ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്നു. ബംഗ്ലാ ക്ലബ്‌ അബഹാനി ധാക്കയുടെയും ചുമതല വഹിച്ചു. ടീമിന്‌ മൂന്ന്‌ ട്രോഫികൾ സമ്മാനിച്ചു. സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിലെ ക്ലബ്ബായ ഫോഴ്‌സ കൊച്ചിയുടെ സഹപരിശീലകൻ ഇന്ത്യൻ മുൻ താരം ജോപോൾ അഞ്ചേരിയാണ്‌. സെപ്‌തംബർ ഏഴിനാണ്‌ കിക്കോഫ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top