08 September Sunday

വിരൽ മുറിച്ച്‌ കളിക്കാനെത്തി ഡ്വാസൺ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024


പാരിസ്‌
ഒളിമ്പിക്‌സ്‌ കളിക്കാനായി വലതുകൈയിലെ മോതിരവിരൽ മുറിച്ചുമാറ്റി ഓസ്‌ട്രേലിയൻ പുരുഷ ഹോക്കിതാരം മാറ്റ്‌ ഡ്വാസൺ. രണ്ടാഴ്‌ച മുമ്പ്‌ പെർത്തിൽ പരിശീലനത്തിനിടെ വിരലിന്‌ പരിക്കേൽക്കുകയായിരുന്നു. ശാസ്‌ത്രക്രിയ നടത്തി സുഖംപ്രാപിക്കൻ മാസങ്ങൾ വേണ്ടിവരുമെന്ന്‌ ഡോക്ടർമാർ പറഞ്ഞു. ഡ്വാസണ്‌ അത്‌ പറ്റില്ല. ഒളിമ്പിക്‌സാണ്‌. കളിച്ചേ തീരു, എന്ത്‌ ചെയ്യും? ഒരു വഴിയുണ്ടെന്ന്‌ ഡോക്ടർമാർ അറിയിച്ചു. വിരലിന്റെ പാതി മുറിച്ചുമാറ്റുക. പത്ത്‌ ദിവസം വിശ്രമം മതി. പാരിസിൽ കളിക്കാം. ഡ്വാസൺ രണ്ടാമതോന്നാലോചിച്ചില്ല. കുടുംബത്തോടും ടീമിനൊടോന്നും പറയാതെ വിരൽ മുറിച്ചുമാറ്റി.

‘കളിജീവിതം അവസാനത്തിലേക്കായി. ഇനിയൊരു ഒളിമ്പിക്‌സ്‌ കളിക്കാനാകുമോ എന്നുറപ്പില്ല. വിരലിനേക്കാൾ വലുതാണ്‌ രാജ്യത്തിനായി കളിക്കുകയെന്നത്‌’–-മുപ്പതുകാരൻ പറഞ്ഞു. ഓസ്‌ട്രേലിയൻ പരിശീലകൻ കോളിൽ ബാച്ചാണ്‌ ഈ കാര്യം പുറംലോകത്തെ അറിയിച്ചത്‌. കഴിഞ്ഞയാഴ്‌ച ടീമിനൊപ്പം ചേർന്ന ഡ്വാസൺ ഇന്ന്‌ അർജന്റീനയ്‌ക്കെതിരായ കളിയിൽ ഇറങ്ങും. 2014ൽ അരങ്ങേറിയ പ്രതിരോധക്കാരന്റെ രണ്ടാം ഒളിമ്പിക്‌സാണ്‌. ടോക്യോയിൽ വെള്ളി നേടിയ ടീമിന്റെ ഭാഗമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top