26 December Thursday

വെസ്‌തപ്പൻ 
ലോകചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

image credit Max Verstappen facebook


ന്യൂയോർക്ക്‌
ഫോർമുല വൺ കാറോട്ടത്തിൽ റെഡ്‌ബുൾ ഡ്രൈവർ മാക്‌സ്‌ വെസ്‌തപ്പൻ ലോകചാമ്പ്യനായി. ലാസ്‌വെഗാസ്‌ ഗ്രാൻപ്രിയിൽ അഞ്ചാംസ്ഥാനത്തോടെയാണ്‌ മുന്നേറ്റം. നാലാംതവണയാണ്‌ ലോകകിരീടം നേടുന്നത്‌. 22 ഗ്രാൻപ്രികളിൽ എട്ടെണ്ണത്തിൽ ചാമ്പ്യനായ ഇരുപത്താറുകാരന്‌ 403 പോയിന്റ്‌ ലഭിച്ചു. ഇനി ഖത്തർ, അബുദാബി ഗ്രാൻപ്രികളാണ്‌ ബാക്കി.

ആദ്യ പത്തു ഗ്രാൻപ്രികളിൽ ഏഴും ജയിച്ച ഡച്ചുകാരൻ അടുത്ത പത്തിൽ പിന്തള്ളപ്പെട്ടിരുന്നു. സാവോപോളോ ഗ്രാൻപ്രി ജയിച്ചത്‌ നേട്ടമായി. ലാൻഡോ നോറിസ്‌ 340 പോയിന്റുമായി രണ്ടാംസ്ഥാനത്താണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top