22 December Sunday

എംബാപ്പെ റയൽ മാഡ്രിഡിന്റെ സെപ്‌തംബർ മാസത്തിലെ മികച്ച താരം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

മാഡ്രിഡ്‌ > കിലിയൻ എംബാപ്പെയെ റയൽ മാഡ്രിഡിന്റെ സെപ്‌തംബർ മാസത്തിലെ മികച്ച താരമായി തെരഞ്ഞടുത്തു. സഹതാരങ്ങളായ ഡാനി കർവാഹൽ, റോഡ്രിഗോ, എഡർ മിലിട്ടാവോ, വിനീഷ്യസ്‌ ജൂനിയർ എന്നിവരെ മറികടന്നാണ്‌ ഫ്രഞ്ച്‌ താരത്തിന്റെ നേട്ടം.

റയൽ മാഡ്രിഡിൽ എത്തിയതിന്‌ ശേഷം ആദ്യമായാണ്‌ എംബാപ്പെ ഒരു മാസത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുന്നത്‌. മാഡ്രിഡിൽ എത്തിയതിന്‌ ശേഷം അഞ്ച്‌ ഔദ്യോഗിക മത്സരങ്ങൾ കളിച്ച താരം ആറ്‌ ഗോളുകളുമ ഒരു അസിസ്റ്റും നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top