22 December Sunday

റയൽ മാഡ്രിഡിനോടൊപ്പം പരിശീലനമാരംഭിച്ച്‌ കിലിയൻ എംബാപ്പെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

PHOTO: X/Kylian Mbappe

മാഡ്രിഡ്‌ > തന്റെ പുതിയ ക്ലബ്ബായ റയൽ മാഡ്രിഡിനോടൊപ്പം പരിശീലനമാരംഭിച്ച്‌ കിലിയൻ എംബാപ്പെ. റയൽ മാഡ്രേിഡിനൊപ്പമുള്ള ഫ്രഞ്ച്‌ ക്യാപ്‌റ്റന്റെ ആദ്യ പരിശീലന സെഷന്റെ ചിത്രങ്ങൾ പുറത്തുവന്നു. ‘ഹല മാഡ്രിഡ്‌’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ എംബാപ്പെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.

സീസണിന്‌ മുന്നേയായുള്ള താരങ്ങളുടെ മെഡിക്കൽ ടെസ്റ്റ്‌ പൂർത്തികരിച്ചതായി റയൽ മാഡ്രിഡ്‌ അറിയിച്ചു. ടീമിലുള്ള മുഴുവൻ താരങ്ങളും പരിശീലനത്തിനെത്തിയതായും വാർത്താകുറിപ്പിൽ ക്ലബ്ബ്‌ പറഞ്ഞു.

പിഎസ്‌ജിയിൽ നിന്ന്‌ ഫ്രീ ഏജന്റായാണ്‌ എംബാപ്പെ ഈ ട്രാൻസ്‌ഫർ വിൻഡോയിൽ റയൽ മാഡ്രിഡിലേക്കെത്തിയത്‌. ജൂലൈ 16 ന്‌ ക്ലബ്ബ്‌ എംബാപ്പെയെ ആരാധകർക്ക്‌ മുന്നിൽ അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ 80,000 കാണികളാണ്‌ ഗ്രൗണ്ടിലേക്കെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top