22 December Sunday

പെൺകുട്ടികളുടെ 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിലും മീറ്റ്‌ റെക്കോർഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

ദേവിക കെ

കൊച്ചി > നീന്തലിൽ  പെൺകുട്ടികളുടെ ജൂനിയർ വിഭാഗം 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ മീറ്റ്‌ റെക്കോർഡ്‌. കോഴിക്കോട്‌ പ്രൊവിഡൻസ്‌ ഗേൾസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ ദേവികയാണ്‌ പുതിയ റെക്കോർഡിനുടമ. 01:15.16 മിനുട്ടിലാണ്‌ ദേവിക ഫിനിഷിങ്‌ ലൈൻ തൊട്ടത്‌. 1:15.19 റെക്കോർഡാണ്‌ താരം മറികടന്നത്‌.

ഈ വർഷത്തെ നീന്തൽക്കുളത്തിലെ മൂന്നാമത്തെ റെക്കോർഡാണിത്‌. നേരത്തെ ആൺകുട്ടികളുടെ സീനിയർ വിഭാഗം 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിലും ജൂനിയർ വിഭാഗം ഫ്രീസ്‌റ്റൈലിലുമാണ്‌ റെക്കോർഡ്‌ പിറന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top