22 December Sunday

ആദ്യ മീറ്റ്‌ റെക്കോർഡ്‌; നീന്തലിൽ മോൻഗാം തീർഥു സാംദേവിന്‌ സ്വർണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കൊച്ചി > ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിലെ ആദ്യ റെക്കോഡ്‌ പിറന്നു. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ നീന്തൽ ഫ്രീസ്‌റ്റൈൽ വിഭാഗത്തിലാണ്‌ റെക്കോർഡ്‌ പിറന്നത്‌. തിരുവനന്തപുരം ജില്ലക്കായി എംവിഎച്ച്‌എസ്‌എസ്‌ തുണ്ടത്തിലെ വിദ്യാർത്ഥിയായ മോൻഗാം തീർഥു സാംദേവാണ് മീറ്റ് റെക്കോർഡോടെ സ്വർണം നേടിയത്.

4:16.25 മിനുട്ട്‌ മാത്രമേ മോൻഗാം മത്സരം പൂർത്തിയാക്കാനായി എടുത്തുള്ളൂ. 4:19.76 എന്ന റെക്കോർഡാണ്‌ താരം തകർത്തത്‌. 2023 ൽ സ്ഥാപിച്ച സ്വന്തം റെക്കോർഡാണ്‌ മോൻഗം തിരുത്തിയത്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top