21 December Saturday

പാക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ്‌ ബാബര്‍ അസം; ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ രാജി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

photo credit: X

ഇസ്ലാമാബാദ്‌>  ടി20, ഏകദിന  ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ്‌ പാകിസ്താന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം. രാജിവെക്കുന്ന കാര്യം തന്റെ എക്സ്‌ പോസ്റ്റിലൂടെയാണ്‌ ബാബര്‍ അറിയിച്ചത്‌. രാജിയുടെ കാര്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്മെന്റിനെയും അറിയിച്ചതായും ബാബര്‍ അസം എക്സിൽ കുറിച്ചു. ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ക്യാപ്റ്റൻ പദവി ഒഴിയുന്നത്.

2019ൽ  ബാബർ ക്യാപ്റ്റനായിരുന്ന കാലത്ത് പാകിസ്താൻ ഒരു പ്രധാന ടൂർണമെന്റും ജയിച്ചിട്ടില്ല. 2023ൽ ഏകദിന ലോകകപ്പിലെ പാക്കിസ്താന്റെ തോൽവിക്ക് ശേഷം ബാബർ രാജിവെച്ചിരുന്നു. എന്നാൽ 2024 മാർച്ചിൽ അദ്ദേഹം വീണ്ടും ക്യാപ്റ്റനായി വരികയായിരുന്നു. പക്ഷേ പാകിസ്താനെ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് നയിക്കുന്നതിൽ ബാബർ പരാജയപ്പെട്ടു. 2023 ക്രിക്കറ്റ്‌ ലോകകപ്പിന് മുമ്പ്, ബാബറായിരുന്നു   മുഴുവൻ ഫോർമാറ്റിലെയും പാകിസ്താൻ ക്യാപ്റ്റൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top