21 December Saturday

‘മോസ്റ്റ്‌ ഡെക്കറേറ്റഡ്‌ പ്ലയർ’ എന്ന വിശേഷണം ഇനി മെസ്സിക്ക് സ്വന്തം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

PHOTO: Facebook/Laures

മയാമി > കോപ അമേരിക്കയിലെ കിരീട നേട്ടത്തോടെ പുതിയ റെക്കോർഡിട്ട്‌ അർജന്റൈൻ താരം ലയണൽ മെസ്സി. ഏറ്റവും കൂടുതൽ ട്രോഫികൾ നേടുന്ന താരമെന്ന റെക്കോർഡാണ്‌ മെസ്സി തന്റെ പേരിലാക്കിയത്‌. ബ്രസീൽ താരം ഡാനി ആൽവേസിന്റെ റെക്കൊർഡാണ്‌ മെസ്സി മറികടന്നത്‌.

44 കിരീടങ്ങളുമായി മോസ്റ്റ്‌ ഡക്കറേറ്റഡ്‌ പ്ലയർ എന്ന വിശേഷണം ഡാനി ആൽവേസും മെസ്സിയും ചേർന്നായിരുന്നു പങ്കിട്ടത്‌. കോപ അമേരിക്ക കിരീടം രണ്ടാമതും നേടിയതോടെ ഈ വിശേഷണം മെസ്സി തന്റെ പേരിൽ മാത്രമാക്കി.

ഒരു ലോകകപ്പും രണ്ട്‌ കോപ അമേരിക്ക കിരീടങ്ങളും ഒരു ഒളിമ്പിക്‌ ഗോൾഡ്‌ മെഡലും നാല്‌ ചാമ്പ്യൻസ്‌ ലീഗുകളും 10 ലാലിഗയും മൂന്ന്‌ ക്ലബ്ബ്‌ ലോകകപ്പുകളും മെസ്സിയുടെ നേട്ടങ്ങളിൽ ഉൾപ്പെടും. എഫ്‌ സി ബാഴ്‌സലോണയ്‌ക്ക്‌ വേണ്ടിയാണ്‌ മെസ്സി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയത്‌. പിഎസ്‌ജി, ഇന്റർ മയാമി ക്ലബ്ബുകൾക്കായും മെസ്സി കിരീടങ്ങൾ നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top