ന്യൂയോർക്ക്
അമ്പത്തെട്ടാം വയസ്സിൽ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തിയ ബോക്സിങ്ങിലെ ഇതിഹാസതാരം മൈക്ക് ടൈസന് തോൽവി. യുട്യൂബറായി തുടങ്ങി പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് എത്തിയ ജേക്ക് പോളായിരുന്നു എതിരാളി.
എട്ട് റൗണ്ട് നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായിട്ടായിരുന്നു ഇരുപത്തേഴുകാൻ പോളിന്റെ ജയം. രണ്ടുതവണ ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസൻ 2005ലാണ് അവസാനമായി ഇടിക്കൂട്ടിൽ ഇറങ്ങിയത്. കെവിൻ മക്ബ്രൈഡിനോടുള്ള തോൽവിയോടെ കളംവിടുകയായിരുന്നു. ടൈസനും പോളും തമ്മിൽ 31 വയസ്സിന്റെ വ്യത്യാസമുണ്ട്. പ്രായത്തിന്റെ അവശത ടൈസനെ ബാധിച്ചിരുന്നു. ടെക്സസിൽ 70,000 പേരാണ് പോരാട്ടം കാണാനെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..