22 December Sunday

മിന്നുമണി ഇന്ത്യ എ ടീം ക്യാപ്‌റ്റൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


മുംബൈ
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ എ ടീമിനെ മലയാളി ഓഫ്‌ സ്‌പിന്നർ മിന്നുമണി നയിക്കും. ഓസ്‌ട്രേലിയ എ ടീമിനെതിരെ മൂന്നുവീതം ട്വന്റി20യും ഏകദിനങ്ങളുമുണ്ട്‌. ഒരു ചതുർദിന മത്സരവും കളിക്കും. വയനാട്ടുകാരിയായ സജന സജീവനും ടീമിൽ ഇടംപിടിച്ചു. ശ്വേത സെഹ്‌രാവതാണ്‌ വൈസ്‌ക്യാപ്‌റ്റൻ. ആഗസ്‌ത്‌ ഏഴിനാണ്‌ ആദ്യ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top