23 December Monday

മൊയീൻ അലി വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024


ലണ്ടൻ
ഇംഗ്ലണ്ട്‌ ടീമിലെ ഓൾറൗണ്ടർ മൊയീൻ അലി രാജ്യാന്തര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 298 മത്സരങ്ങളിൽ 6678 റണ്ണും 366 വിക്കറ്റും നേടിയിട്ടുണ്ട്‌. 2019 ഏകദിന ലോകകപ്പും 2022 ട്വന്റി20 ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു മുപ്പത്തേഴുകാരൻ. ഇടംകൈയൻ ബാറ്ററും വലംകൈയൻ ഓഫ്‌ സ്‌പിന്നറുമായിരുന്നു. ജൂണിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ സെമിയായിരുന്നു അവസാനമത്സരം.

പത്തുവർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ്‌ ജീവിതത്തിനിടയിൽ 138 ഏകദിനങ്ങളിലും 92 ട്വന്റി20യിലും ദേശീയ ജേഴ്‌സി അണിഞ്ഞു. 68 ടെസ്റ്റിൽ അഞ്ച്‌ സെഞ്ചുറിയും 204 വിക്കറ്റുമുണ്ട്‌. ഏകദിനത്തിൽ മൂന്ന്‌ സെഞ്ചുറിയും 111 വിക്കറ്റും സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top