22 December Sunday

ഷമി രഞ്ജി കളിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

image credit Mohammad Shami facebook


കൊൽക്കത്ത
പരിക്കുമാറി ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമി തിരിച്ചെത്തുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ബംഗാളിനായി മുപ്പത്തിനാലുകാരൻ കളിക്കും. ഒക്‌ടോബർ 11ന്‌ ഉത്തർപ്രദേശുമായുള്ള ബംഗാളിന്റെ ആദ്യകളിയിൽ വലംകൈയൻ പേസർ കളിച്ചേക്കും.

ഒക്‌ടോബർ 16ന്‌ ആരംഭിക്കുന്ന ഇന്ത്യ–-ന്യൂസിലൻഡ്‌ മൂന്ന്‌ മത്സര ടെസ്റ്റ്‌ പരമ്പരയിലെ അവസാനകളിയിൽ ഷമിയെ ദേശീയ ടീമിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്‌. കഴിഞ്ഞവർഷം നവംബറിൽ ഏകദിന ലോകകപ്പ്‌ ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌ അവസാനമായി കളിച്ചത്‌. കണങ്കാലിന്‌ പരിക്കേറ്റ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനാകുകയായിരുന്നു പിന്നീട്‌. നിലവിൽ ബംഗളൂരു ദേശീയ ക്രിക്കറ്റ്‌ അക്കാദമിയിൽ ശാരീരികക്ഷമത തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top