22 December Sunday

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ ആക്രമണം: മുഹമ്മദൻസിന് ഒരു ലക്ഷം രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

കൊച്ചി > ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്- മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ് മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കുനേരെ അതിക്രമമുണ്ടായ സംഭവത്തിൽ എഐഎഫ്എഫും ഐഎസ്എല്ലും ചേർന്ന് മുഹമ്മദൻസ് ക്ലബ്ബിന് പിഴ ചുമത്തി.  കൊൽക്കത്തിയിലെ കിഷോർ ഭാരതി ക്രിരംഗനിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലായിരുന്നു സംഭവം.

മത്സരത്തിൽ മുഹമ്മദൻസിനെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒരു ​ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സ് രണ്ട് ​ഗോൾ നേടിയതോടെ മുഹമ്മദൻസ് ആരാധകർ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ കുപ്പിയും ചെരിപ്പുകളും വലിച്ചെറിയുകയായിരുന്നു. മൈതാനത്തേക്കും കളിക്കാർക്ക് നേർക്കും മുഹമ്മദൻസ് ആരാധകർ കുപ്പികളും ചെരിപ്പുമെല്ലാം വലിച്ചെറിഞ്ഞു. ഇതോടെ റഫറി മത്സരം നിർത്തിവെക്കേണ്ട സഹചര്യവുമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top